Thursday, June 20, 2019

നിങ്ങളിനി നിങ്ങളാക്



മരിച്ചാലുടനെ
നമ്മുടെ മേൽവിലാസം
"ബോഡി" എന്നാകുന്നു.


നമ്മളെപ്പറ്റി
ബോഡി കൊണ്ട്
വന്നോ
ബോഡി എപ്പഴാ
 എടുക്കുന്നത്,
എന്നിങ്ങ
നെയാകും
ചോദ്യങ്ങൾ,,,,,,,

നമ്മുടെ
പേരുപോലും
ആരും പറയില്ല.
ആരുടെ ഒക്കെ
മുമ്പിലാണോ
നമ്മൾ
 ആളാവാൻ ശ്രമിച്ചത്
അവരുടെയൊക്കെ
മുമ്പിൽ നമ്മൾ
വെറും ബോഡി
മാത്രം...
അത്രയേ ഉള്ളൂ...നമ്മൾ

അതിനാൽ
 ജീവിതം
തന്നവന് നന്ദി
പറഞ്ഞു കൊണ്ട്
നന്നായി ജീവിക്കുക.

നിങ്ങൾക്ക്
ആനന്ദം
കണ്ടെത്താൻ കഴിയുന്ന
നല്ല കാര്യങ്ങളിൽ ആനന്ദിക്കുക...

മാതാപിതാക്കളെ
ജീവിതാവസാനം
വരെ സ്നേഹത്തോടെ പരിചരിക്കുക...


യാത്രകൾ
ചെയ്യുക
പ്രകൃതിയെ
ആസ്വദിക്കുക.
പ്രപഞ്ച സ്രഷ്ടാവിനെ കണ്ടെത്തുക
..

ഇഷ്ടപെട്ട ആഹാരം
കഴിക്കുക ഇഷ്ടമുള്ളതും എന്നാൽ മാന്യവുമായ
വസ്ത്രം ധരിക്കുക ...



മനസ്സിനെ ചെറുപ്പമായും
പോസിറ്റീവ്
ആയും
നിലനിർത്തുക

നമ്മളെ സ്നേഹിക്കുകയും
സഹായിക്കുകയും
ചെയ്യുന്നവരെ 
ജീവനുതുല്യം
സ്നേഹിക്കുക...

എന്തൊക്കെ
മറന്നാലും
ആരോഗ്യം ശ്രെദ്ധിക്കുക...

ഫോട്ടോയ്ക്ക് പോസ്
ചെയ്യുമ്പോൾ
എയർ
പിടിക്കാതെ
 കൂളാവുക.
എന്തിനെയും
പോസിറ്റീവ് ആയി
നേരിടാൻ
മനസ്സിനെ
സജ്ജമാക്കുക...

കുട്ടികളെ
പോലെ എല്ലാം
ആസ്വാദിക്കുക
അറിവ് നേടുക...

അശരണരെയും
പാവപ്പെട്ടവരെയും സഹായിക്കുക...
ഓർക്കുക മരണം
ജീവിതത്തിലെ
 ഏറ്റവും
വലിയ നഷ്ടമല്ല.

ജീവിച്ചിരി
ക്കുമ്പോൾ
തന്നെ മരിച്ച
 പോലെ, ജീവിക്കുന്നതാണു
നഷ്ടം.

ജനിച്ചു വീണ
ഈ ഭൂമിയിൽ
നിന്നും
നമുക്ക്
 സ്വന്തം
ആത്മാവും കർമങ്ങളും
മാത്രമേ തിരിച്ചു
 കൊണ്ടുപോകാൻ
കഴിയൂ എന്ന
യാഥാർഥ്യം മനസ്സിലാക്കി ജീവിക്കുക...


അല്ലാതെ മരിച്ച് മണ്ണടിഞ്ഞിട്ട്
മറ്റുള്ളവർ എന്ത്
പറഞ്ഞാലും നമ്മുക്ക് അത്
ഉപയോഗശൂന്യം മാത്രമാണ്.

മനസ്സിൽ ഒന്നും വെക്കാതെ ഉള്ളു തുറന്ന് ഒന്ന് ചിരിക്കപ്പ.... :)

Wednesday, June 19, 2019

ഓർമ്മപെടുത്തൽ


ഇന്ന് ജൂൺ 19
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്  തുടക്കംകുറിച്ച  പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ മാഷിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ആദര സൂചകമായി ഇന്ന് നാം  വായനദിനമായും ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നു.


എന്നാൽ
ഇന്ന് നമ്മൾ പഴേത് പോലെ വല്ലതും വായിക്കുന്നുണ്ടോ?
ചിലര് പറയും
     ´ഓഹൊ....ഇന്ന് അതിനൊക്കെ എവിടെയാ നേരം´
വായിക്കുന്നുണ്ട് ഇപ്പൊ പുസ്തകം ഒരു ഭാരമാന്നെ അതിനൊക്കെ നൂതന സംവിധനം വന്നില്ലേ. ഇപ്പൊ ഏത് പുസ്തകവും കൈതുമ്പിൽ എത്തും.
അതെങ്ങനെയാ മോനെ?
അതോ അതിനൊക്കെ പ്ലെസ്റ്റോറിൽ ആപ്പ് ഉണ്ട് അമ്മാവാ !
മ്മ്ഹ എല്ലാം ആപ്പിലാവണ്ട് നോക്കിയാൽ മതി.


എങ്കിലും പുസ്തക ശാലയിലെ അലമാരയിൽ നിന്നെടുക്കുന്ന ജീവനുള്ള ആത്മാവിന്റെ താളുകൾ മറിക്കുമ്പോൾ ഉള്ള ആ മണവും ഫീലും ഒന്ന് വേറെ തന്നെയാ. കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുണ്ട് വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്ന്. ഇന്ന് എല്ലാരുടെയും കഴുത്തു വളഞ്ഞിട്ട. എന്താ എന്റെയും കൂടെ..........

Tuesday, June 18, 2019

വർഗ്ഗം: മാവോയിസം



ഞാൻ മാവോയിസ്റ്റ് അല്ലട്ടാ............


# ജനകീയപ്പോരാട്ടം: പാർട്ടിയുടെ സായുധഘടകവും ജനങ്ങളും വ്യത്യസ്തമായിരിക്കരുത്. ജനങ്ങൾക്കേറ്റവും ആവശ്യമുള്ള കാര്യങ്ങളാവണം വിപ്ലവത്തിന്റെ ലക്ഷ്യം.
# നവ ജനാധിപത്യം: പിന്നോക്കമെന്നു പറയപ്പെടുന്ന രാജ്യങ്ങളിൽ സോഷ്യലിസം നടപ്പാക്കുന്നതിനു മുൻപ് സാമ്പത്തിക മേഖലയിൽ പുരോഗതിയുണ്ടാവണം. ഇത് ബൂർഷ്വാസികളിലൂടെ നടക്കുക അസാദ്ധ്യമാണ്.
ബൂർഷ്വാസികളുടെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ട് അധോഗമന സ്വഭാവത്തിലെത്തിയിരിക്കുന്നതാണ് ഇതിനു കാരണം.
# വൈരുദ്ധ്യങ്ങളാണ് സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ലക്ഷണം: സമൂഹത്തിലെ പലതരം വൈരുദ്ധ്യങ്ങളെ നേരിടാൻ പലതരം അടവുകൾ വേണ്ടിവരും. തൊഴിലും മൂലധനവും തമ്മിലുള്ളതു പോലെയുള്ള പൂർണ വൈരുദ്ധ്യമുള്ള വിഷയങ്ങളെ ശരിയാക്കിയെടുക്കാൻ വിപ്ലവം തന്നെ വേണ്ടിവരും. വിപ്ലവപ്രസ്ഥാനത്തിനകത്തുള്ള വൈരുദ്ധ്യങ്ങളെ താത്വികമായ ശരിപ്പെടുത്തലുകളിലൂടെ നേരേയാക്കിയെടുത്താലേ അവ പൂർണ വൈരുദ്ധ്യങ്ങളാവാതിരിക്കുകയുള്ളൂ.
# സാംസ്കാരിക വിപ്ലവം: വിപ്ലവം ബൂർഷ്വാ തത്ത്വചിന്തയെ തുടച്ചു നീക്കുകയില്ല. ഇതിനാൽ വർഗസമരം സോഷ്യലിസ്റ്റ് കാലഘട്ടത്തിൽ തുടർന്നുകൊണ്ടിരിക്കുകയോ കൂടുതൽ ശക്തിപ്രാപിക്കുകയോ ചെയ്യും. അതിനാൽ ഇത്തരം തത്ത്വചിന്തകൾക്കും സമൂഹത്തിലെ അവയുടെ വേരുകൾക്കും എതിരായ സമരം തുടരേണ്ടതായി വരും. യാധാസ്ഥിതികത്വത്തിനെതിരായ സമരം കൂടിയാണ് സാംസ്കാരിക വിപ്ലവം.
# മൂന്നു ലോക സിദ്ധാന്തം: ശീതയുദ്ധക്കാലത്ത് രണ്ട് സാമ്രാജ്യത്വശക്തികൾ (അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും) ഒന്നാം ലോകവും അവരുടെ നിയന്ത്രണത്തിലുള്ള സാമ്രാജ്യത്വശക്തികളെ ചേർത്ത് ഒരു രണ്ടാം ലോകവും തീർത്തു. മൂന്നാം ലോകം സാമ്രാജ്യത്വത്തിനെതിരായ രാജ്യങ്ങളുടേതാണ്. ഒന്നം ലോകവും രണ്ടാം ലോകവും മൂന്നാം ലോകത്തിനെ ചൂഷണം ചെയ്യുന്നുണ്ട്. ഒന്നാം ലോകമാണിതിൽ കൂടുതൽ അക്രമവാസന കാണിക്കുന്നത്. ഒന്നാം ലോകത്തെയും രണ്ടാം ലോകത്തെയും തൊഴിലാളികൾ സാമ്രാജ്യത്വത്തിലാണ് വളർന്നുവരുന്നത്, ഇത് സോഷ്യലിസ്റ്റ് വിപ്ലവത്തെ തടയുന്നു. മൂന്നാം ലോകത്തിലെ ജനങ്ങൾക്ക് നിലവിലുള്ള ലോകവ്യവസ്ഥിതിയിൽ ഒരു താല്പര്യവുമില്ല. ഇതിനാൽ വിപ്ലവം നടക്കാൻ സാദ്ധ്യത മൂന്നാം ലോകത്തിലാണ്. ഇത് മറ്റു രാജ്യങ്ങളിലെ സാമ്രാജ്യത്വത്തെ ക്ഷയിപ്പിക്കുകയും അവിടെയും വിപ്ലവം വരാൻ വഴിവയ്ക്കുകയും ചെയ്യും
                                                                                                                 കടപ്പാട് വിക്കി.

പ്രിയ രക്ഷിതാവെ





നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല,
ജീവിതത്തിന്‌,
സ്വന്തം നിലനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന്‌ ജനിച്ച കുട്ടികളാണവർ.
നിങ്ങളിലൂടെയെങ്കിലും അവർ വളരുന്നത് നിങ്ങളിൽ നിന്നല്ല.
 നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമേയല്ല.
അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകാം.
 പക്ഷേ നിങ്ങളുടെ ചിന്തകൾ അരുത്‌,
എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.
 അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ, നിങ്ങൾക്ക്‌ വീടുകളൊരുക്കാം.
പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല,
 എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കൾ വസിക്കുന്നത്‌.
അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം;
എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്‌.
എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.


നിങ്ങൾ വില്ലാണെങ്കിൽ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിക്കുന്ന അമ്പുകളാണ്‌ കുട്ടികൾ.
 വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ.
അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.

Monday, June 17, 2019

ചെമ്പരത്തി


ചെമ്പരത്തി
Kingdom: Plantae
Clade: Angiosperms
Clade: Eudicots
Clade: Rosids
Order: Malvales
Family: Malvaceae
Genus: Hibiscus
Species: H. rosa-sinensis


മുടിയിൽ ചൂടിലെന്നറിഞ്ഞിട്ടും വർഷാവർഷവും ചുവന്നുതുടുത്തു പൂക്കുന്ന ചെമ്പരത്തി.
കട്ട ചുവപ്പിന് അഞ്ചിതൾ വെച്ചെന്ന കുറ്റമാണോ എപ്പോഴോ ഭ്രാന്തെന്ന് മുദ്ര കുത്തപ്പെട്ടത്?
ചെമ്പരത്തിയുടെ വസന്തങ്ങൾക്ക് വിപ്ലവത്തിന്റെ കഥ പറയാനുണ്ടാകും, വണ്ടുകൾക്ക് പോലും അത് കേൾക്കണ്ട പോലും. ഇഷ്ട്ടമാണ് ഈ വശ്യ സുന്ദരിയെ! എപ്പോഴോ തോന്നിയ ആർക്കും തോന്നാത്ത ഇഷ്ട്ടം. ഈ ചൂവപെന്നെ മത്തു പിടിപ്പിക്കുന്നു. 

അൽ- മത്തി


 
 കിലോ പത്ത് ..... കിലോ പത്ത്.... കിലോ പത്ത്,, നല്ല പെടക്കണ ചാള,,


                  ആ.. കാലമൊക്കെ കഴിഞ്ഞു മക്കളെ.


ഇന്ന് മീൻ മാർക്കറ്റിൽ ഒരു കിലോയ്ക്ക് 200 രൂപയ്ക്ക് വിലസുകയാണ് നമ്മുടെ കഥാ നായകൻ അൽ- മത്തി.  വമ്പൻ അയലയെയും, കഷ്ണം മീനുകളെയും പിൻതളിക്കൊണ്ട് മത്തി എന്ന പ്രമുഖൻ അരങ്ങു തകർക്കുന്ന കാലം.

ഒരുകാലത്ത് പാവപ്പെട്ടവന്റെ മീനായിരുന്ന മത്തി ഇപ്പൊ പണക്കാരനു പോലും തൊട്ടാൽ പൊള്ളും.
എങ്കിലും മത്തിയെ പോലെ രുചിയുള്ള ഒരു മീനും വേറെ ഇല്ലത്തതു കൊണ്ടും, അത് വാങ്ങിച്ചു ശീലിച്ചവരും മത്തിയെ നോക്കി വെള്ളമിറക്കുന്ന കാഴ്ച ഇന്ന് രാവിലെ മീൻ മാർക്കറ്റിൽ കാണേണ്ട ഗതികേട് കണ്ടിട്ട്, അമ്പതുറുപ്പികയ്ക്ക് ഞാൻ ഒടുവിൽ വാങ്ങി കൊണ്ടുവന്നു.  

Saturday, June 15, 2019

കുലുക്കി സർബത്ത്





ഡാ കുലുക്ക് കുലുക്ക് അടുത്തത് ഉറപ്പാ ഗേൾ ആയിരിക്കും......
        ഒന്ന് പോടാ ഇത് ഫേക്ക് ആണ് ഇതിൽ പെണ്ണൊന്നുമില്ല.
നീ പോടാ ഇന്നലെ രാത്രിക്കും കൂടി എനിക്ക് ഒരു മലപ്പുറം കാരി മൊഞ്ചത്തിനെ കിട്ടിയതാ! ഇത് ഫേക്ക് അല്ല...
ആഹാ..  റാഫി എത്തിയല്ലോ എന്താ ഇജ്ജ് ലെറ്റ് ആയെ?
  ഡാ നിങ്ങളെന്ത് ചെയ്യുവാ ഫോണിനെന്തു പറ്റി? പബ്ജി ഒക്കെ വിട്ട ഇതെന്താ പുതിയ സാധനം? എല്ലാരും കുലുക്കുന്നുണ്ടല്ലോ 😂
      ഡാ റാഫി ഇതാണ് കുലുക്കി സർബത്ത് 😁😁😁😁😁  

ഇത് ഇങ്ങനെ ഷേക്ക് ചെയ്താൽ കൊറേ ഫ്രണ്ട്സിനെ കിട്ടും കേരളത്തിലുള്ള പലരെയും....
       എന്താ ഇതിന്റെ പേര്?
ഷെയർ ചാറ്റ് !

നേരം വൈകിലെ നല്ല മഴക്കോളുണ്ട് ഉമ്മി വീട്ടിൽ ഒറ്റയ്ക്ക ഞാൻ പോണു ബൈ.....




അവര് പറഞ്ഞതൊക്കെ ഉള്ളതാണോ എന്താ അതിന്റെ പേര്? മ്മ്മ്..... ഷെയർ ചാറ്റ് ഇൻസ്റ്റാൾ ചെയ്ത് നോക്കാം..
*Hi.
       B.
*yes i am rafi
അയ്യോ ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ആൾ ഇറങ്ങി പോയല്ലോ.
അടുത്തയാളെ നോക്കാം
*hi.
       Hi.
*name?.
             Kannan.
*Rafi.
          Ohh aarelum kittiyo
*എങ്ങനെ മനസിലായില്ല.
            ഏതേലും പെൺപിള്ളേരെ കിട്ടിയോന്ന്.
*ഇല്ല.
ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ആൾ പുറത്തു പോയിരിക്കുന്നു.

ഇത് കൊള്ളാലോ ഒന്നൂടി കുലുക്കാം
*hi.
    Hi.
*Name.
      B or G?.
*B.
     Ohhw എന്റെ പേര് സ്നേഹ.
*ഞാൻ റാഫി.
      എന്ത് ചെയ്യുന്നു.
*പഠിക്കുകയാ.
      എത്രയിൽ.
*+2 നിയോ.
       ഞാൻ 10 പഠിക്കുന്നു.
*ahha.
     ചേട്ടന് sex ചാറ്റ് ഇഷ്ട്ടാണോ?.
*നീ എന്താ ഈ പറയുന്നേ നീ ചെറിയ കുട്ടിയല്ലേ?.
       ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നയാൾ പുറത്തു പോയിരിക്കുന്നു...


ചെ എന്താ ആഹ് കുട്ടി അങ്ങനെ പറഞ്ഞെ അവള് ചെറിയ കുട്ടിയല്ലേ അയ്യോ..
ഇനി വേണ്ട ഇത് കളഞ്ഞാലോ !
വേണ്ട ഒന്നുകൂടി കുലുക്കാം
    Hi.
*hi.
    Name.
*rafi.
    nice name എന്ത് ചെയ്യുന്നു?.
*+2 പഠിക്കുവാ.
    Mmh ഞാൻ സുബാഷ്.
*എന്ത് ചെയ്യുകയാ?.
    ഞാൻ പൈന്റർ ആണ്.
*ohh.
     മോന്റെ നമ്പർ താ.
*എന്തിനാ ചേട്ടാ.
     എപ്പോഴും വിളിക്കാന.
*sry ചേട്ടാ.
     Sex ചാറ്റിനോട് താല്പര്യം ഉണ്ടോടാ.
*🙄.

Exit
ohhw ഇതിൽ ഇത് മാത്രേ ഉള്ളുവോ?
അപ്പൊ നേരത്തെ വന്ന പെൺകുട്ടി ഫേക്ക് ആയിരിക്കുമോ........................

തുടക്കക്കാരൻ





പുതിയ തുടക്കക്കാരനായ് ഇനി ഉണ്ടാവും, എന്റെ എന്നിലെ നാമ്പായി... നിന്നിലെ നാമ്പായി,