Tuesday, June 18, 2019

വർഗ്ഗം: മാവോയിസം



ഞാൻ മാവോയിസ്റ്റ് അല്ലട്ടാ............


# ജനകീയപ്പോരാട്ടം: പാർട്ടിയുടെ സായുധഘടകവും ജനങ്ങളും വ്യത്യസ്തമായിരിക്കരുത്. ജനങ്ങൾക്കേറ്റവും ആവശ്യമുള്ള കാര്യങ്ങളാവണം വിപ്ലവത്തിന്റെ ലക്ഷ്യം.
# നവ ജനാധിപത്യം: പിന്നോക്കമെന്നു പറയപ്പെടുന്ന രാജ്യങ്ങളിൽ സോഷ്യലിസം നടപ്പാക്കുന്നതിനു മുൻപ് സാമ്പത്തിക മേഖലയിൽ പുരോഗതിയുണ്ടാവണം. ഇത് ബൂർഷ്വാസികളിലൂടെ നടക്കുക അസാദ്ധ്യമാണ്.
ബൂർഷ്വാസികളുടെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ട് അധോഗമന സ്വഭാവത്തിലെത്തിയിരിക്കുന്നതാണ് ഇതിനു കാരണം.
# വൈരുദ്ധ്യങ്ങളാണ് സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ലക്ഷണം: സമൂഹത്തിലെ പലതരം വൈരുദ്ധ്യങ്ങളെ നേരിടാൻ പലതരം അടവുകൾ വേണ്ടിവരും. തൊഴിലും മൂലധനവും തമ്മിലുള്ളതു പോലെയുള്ള പൂർണ വൈരുദ്ധ്യമുള്ള വിഷയങ്ങളെ ശരിയാക്കിയെടുക്കാൻ വിപ്ലവം തന്നെ വേണ്ടിവരും. വിപ്ലവപ്രസ്ഥാനത്തിനകത്തുള്ള വൈരുദ്ധ്യങ്ങളെ താത്വികമായ ശരിപ്പെടുത്തലുകളിലൂടെ നേരേയാക്കിയെടുത്താലേ അവ പൂർണ വൈരുദ്ധ്യങ്ങളാവാതിരിക്കുകയുള്ളൂ.
# സാംസ്കാരിക വിപ്ലവം: വിപ്ലവം ബൂർഷ്വാ തത്ത്വചിന്തയെ തുടച്ചു നീക്കുകയില്ല. ഇതിനാൽ വർഗസമരം സോഷ്യലിസ്റ്റ് കാലഘട്ടത്തിൽ തുടർന്നുകൊണ്ടിരിക്കുകയോ കൂടുതൽ ശക്തിപ്രാപിക്കുകയോ ചെയ്യും. അതിനാൽ ഇത്തരം തത്ത്വചിന്തകൾക്കും സമൂഹത്തിലെ അവയുടെ വേരുകൾക്കും എതിരായ സമരം തുടരേണ്ടതായി വരും. യാധാസ്ഥിതികത്വത്തിനെതിരായ സമരം കൂടിയാണ് സാംസ്കാരിക വിപ്ലവം.
# മൂന്നു ലോക സിദ്ധാന്തം: ശീതയുദ്ധക്കാലത്ത് രണ്ട് സാമ്രാജ്യത്വശക്തികൾ (അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും) ഒന്നാം ലോകവും അവരുടെ നിയന്ത്രണത്തിലുള്ള സാമ്രാജ്യത്വശക്തികളെ ചേർത്ത് ഒരു രണ്ടാം ലോകവും തീർത്തു. മൂന്നാം ലോകം സാമ്രാജ്യത്വത്തിനെതിരായ രാജ്യങ്ങളുടേതാണ്. ഒന്നം ലോകവും രണ്ടാം ലോകവും മൂന്നാം ലോകത്തിനെ ചൂഷണം ചെയ്യുന്നുണ്ട്. ഒന്നാം ലോകമാണിതിൽ കൂടുതൽ അക്രമവാസന കാണിക്കുന്നത്. ഒന്നാം ലോകത്തെയും രണ്ടാം ലോകത്തെയും തൊഴിലാളികൾ സാമ്രാജ്യത്വത്തിലാണ് വളർന്നുവരുന്നത്, ഇത് സോഷ്യലിസ്റ്റ് വിപ്ലവത്തെ തടയുന്നു. മൂന്നാം ലോകത്തിലെ ജനങ്ങൾക്ക് നിലവിലുള്ള ലോകവ്യവസ്ഥിതിയിൽ ഒരു താല്പര്യവുമില്ല. ഇതിനാൽ വിപ്ലവം നടക്കാൻ സാദ്ധ്യത മൂന്നാം ലോകത്തിലാണ്. ഇത് മറ്റു രാജ്യങ്ങളിലെ സാമ്രാജ്യത്വത്തെ ക്ഷയിപ്പിക്കുകയും അവിടെയും വിപ്ലവം വരാൻ വഴിവയ്ക്കുകയും ചെയ്യും
                                                                                                                 കടപ്പാട് വിക്കി.

No comments:

Post a Comment